കൊവിഡ് വ്യാപനം തുടരുന്ന രാജ്യങ്ങളിലേക്ക്‌ യാത്ര ഒഴിവാക്കണമെന്ന് കുവൈത്ത്‌ വിദേശ കാര്യ മന്ത്രാലയം

Update: 2020-11-08 01:06 GMT

കുവൈത്ത്‌ സിറ്റി : കൊവിഡ്‌ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരം പോലുള്ള ആവശ്യങ്ങൾക്ക്‌ വിദേശ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യരുതെന്ന് കുവൈത്ത്‌ മുന്നറിയിപ്പ്‌ നൽകി. തുർക്കി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ യാത്ര ഒഴിവാക്കണമെന്ന് കുവൈത്ത്‌ വിദേശ കാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാരോട്‌ ആവശ്യപ്പെട്ടു. തുർക്കിയിൽ കൊവിഡ്‌ ബാധയെ തുടർന്ന് ഇന്ന് കുവൈത്ത്‌ ദമ്പതികൾ മരണമടഞ്ഞിരുന്നു. ഇതിനു പുറമേ അവിടെ നിന്ന് നിരവധി കൊവിഡ്‌ മരണങ്ങളാണു റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ്‌ രണ്ടാം തരംഗം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണു കുവൈത്ത്‌ വിദേശ കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌.

Similar News