കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 195 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ രണ്ട് പേര് ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15140 ആയി. 12809 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 92 മരണം. നിലവില്‍ 2239 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1449 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 35 പേര്, മുട്ടില്‍ 32 പേര്, കണിയാമ്പറ്റ, മാനന്തവാടി 21 പേര് വീതം, നെന്മേനി 11, കല്‍പ്പറ്റ , കോട്ടത്തറ, പുല്പള്ളി 9 പേര് വീതം, വെള്ളമുണ്ട , തവിഞ്ഞാല്‍ 7 പേര് വീതം, മൂപ്പൈനാട്, ബത്തേരി , പൂതാടി 6 പേര് വീതം, എടവക ,വൈത്തിരി 4 പേര് വീതം, പനമരം ,പൊഴുതന 3
പേര് വീതം , അമ്പലവയല്‍, തിരുനെല്ലി, തൊണ്ടര്‍നാട് 2 പേര് വീതം, വെങ്ങപ്പള്ളി 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒമാനില്‍ നിന്നും വന്ന മേപ്പാടി ,പൂതാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
195 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ, മാനന്തവാടി സ്വദേശികള്‍ 8 പേര് വീതം, മുട്ടില്‍, മൂപ്പൈനാട്, പുല്പള്ളി, മേപ്പാടി 6 പേര് വീതം, കണിയാമ്പറ്റ, ബത്തേരി , തരിയോട് 5 പേര് വീതം, എടവക 4 പേര്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, തവിഞ്ഞാല്‍ 3 പേര് വീതം, വെങ്ങപ്പള്ളി, പൊഴുതന 2 പേര് വീതം, നെന്മേനി 1, വീടുകളില്‍ ചികിത്സയിലുള്ള 119 പേര് എന്നിങ്ങനെയാണ്
രോഗമുക്തി നേടിയത്.
809 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 809 പേരാണ്. 884 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10314 പേര്. ഇന്ന് വന്ന 78 പേര് ഉള്‍പ്പെടെ 673 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 198244 സാമ്പിളുകളില്‍ 196904 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 181764 നെഗറ്റീവും 15140 പോസിറ്റീവുമാണ്.