കുവൈത്ത്: 2021ല്‍ പത്മശ്രീ നേടിയ പ്രശസ്തനായ സമുദ്രഗവേഷകന്‍ അലി മണിക്ഫാനുമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓപണ്‍ ഡിസ്കഷന് സംഘടിപ്പിക്കുന്നു. സമുദ്ര ഗവേഷകന്, കൃഷി ശാസ്ത്രജ്ഞന്, ബഹുഭാഷാ പണ്ഡിതന്, ഗോള ശാസ്ത്രജ്ഞന്, കപ്പല്‍ നിര്‍മ്മാതാവ്, പരിസ്ഥിതി പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനായ അലി മണിക്ഫാനുമായി സമുദ്രാന്തര്‍ ലോകത്തെ വിശേഷണങ്ങളുമായി നടത്തുന്ന പരിപാടി വ്യാഴാഴ്ച വൈകുന്നേരം 7.30 ന് നടക്കും.
സംഗമം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സൂം മുഖേനയായിരിക്കും പരിപാടി. ഐ.ഡി. 2171313277, പാസ് വേര്‍ഡ്. 12345.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 97238148, 55666152.