വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 38 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 24 കേന്ദ്രങ്ങളിലായി 2136 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. 3050 പേര്‍ക്ക് നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 375 ആരോഗ്യപ്രവര്‍ത്തകര്‍, 782 മുന്‍ നിര പ്രവര്‍ത്തകര്‍, 60 വയസ്സ് കഴഞ്ഞ 949 പേര്‍, 4559 പ്രായത്തിലുള്ള 30 പേര് എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്.
വാക്‌സിനേഷന്‍ സെന്ററുകള്‍
ജനറല്‍ ആശുപത്രി കല്‍പ്പറ്റ, സിവില്‍ സ്‌റ്റേഷന്‍ കല്‍പ്പറ്റ (പഴശ്ശിഹാള്‍), വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികള്‍, മേപ്പാടി, എടവക, ചീരാല്‍, വെങ്ങപ്പള്ളി, ബേഗൂര്‍, അമ്പലവയല്‍, അപ്പപ്പാറ, പേരിയ, നൂല്‍പ്പുഴ, പൊഴുതന, കുറുക്കന്‍മൂല, പുതാടി,വെള്ളമുണ്ട, പേര്യ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,
തരിയോട്, പുല്‍പ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂര്‍, തരിയോട്, നല്ലൂര്‍നാട്, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍,
വരദൂര്‍, കുറുക്കന്‍മൂല, മുള്ളന്‍കൊല്ലി, കാപ്പുകുന്ന്, മൂപ്പെനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, ചുള്ളിയോട്, ചെതലയം, പാക്കം, തൊണ്ടര്‍നാട്,പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍.ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മാനന്തവാടി, ഡബ്യൂ യു.പി സ്‌കൂള്‍ കുട്ടമംഗലം (മുട്ടില്‍ ), എച്ച്.ഐ.എം.യു പി സ്‌കൂള്‍ ചേലോട് (വൈത്തിരി ), വാളാട് സബ് സെന്റര്‍ എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കുക.