കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 86 പേര് രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31932 ആയി. 28651 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2327 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 67 പേര്, ബത്തേരി 52 പേര്, നെന്മേനി 49 പേര്, മുട്ടില്‍ 43 പേര്, അമ്പലവയല്‍ 34 പേര്, പനമരം 31 പേര്, മാനന്തവാടി 30 പേര്, പൂതാടി 29 പേര്, കല്‍പ്പറ്റ 28 പേര്, തവിഞ്ഞാല്‍ 27 പേര്, മീനങ്ങാടി 21 പേര്, തിരുനെല്ലി 19 പേര്, പുല്‍പ്പള്ളി 18 പേര്, മൂപ്പൈനാട് 17 പേര്, തരിയോട് 16 പേര്, കോട്ടത്തറ 15 പേര്, പൊഴുതന, വെങ്ങപ്പള്ളി 14 പേര് വീതം, മുള്ളന്‍കൊല്ലി, വൈത്തിരി 13 പേര് വീതം, എടവക, വെള്ളമുണ്ട 11 പേര് വീതം, നൂല്‍പ്പുഴ 10 പേര്, പടിഞ്ഞാറത്തറ 8 പേര്, കണിയാമ്പറ്റ 5 പേര്, തൊണ്ടര്‍നാട് സ്വദേശികളായ 4 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
സൗദി അറേബ്യയില്‍ നിന്നു വന്ന അമ്പലവയല്‍ സ്വദേശി, തമിഴ്നാട്ടില്‍ നിന്ന് വന്ന കണിയാമ്പറ്റ, ബത്തേരി സ്വദേശികള്‍, ഡല്‍ഹിയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധിതരായത്.
86 പേര്‍ക്ക് രോഗമുക്തി
മാനന്തവാടി സ്വദേശികള്‍ 6 പേര്, നെന്മേനി 4 പേര്, പൊഴുതന, തവിഞ്ഞാല്‍ മൂന്ന് പേര് വീതം, നൂല്‍പ്പുഴ 2 പേര്, വൈത്തിരി, മേപ്പാടി, കണിയാമ്പറ്റ, ബത്തേരി, തിരുനെല്ലി, തൊണ്ടര്‍നാട്, പൂതാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 61 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
1226 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1226 പേരാണ്. 345 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7988 പേര്. ഇന്ന് പുതുതായി 45 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 5743 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 340200 സാമ്പിളുകളില്‍ 334958 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 303026 നെഗറ്റീവും 31932 പോസിറ്റീവുമാണ്.