തൃശൂർ: കൊവിഡ്-19 വാക്സിനേഷന് രണ്ടാമത്തെ ഡോസ് മെയ് 17-ാം തിയതിമുതല്‍ 22-ാം തിയതി വരെയുളള ദിവസങ്ങളില്‍ നല്‍കുമെന്ന് പത്രത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചത് പ്രകാരം 6 ആഴ്ച മുതല്‍ 8 ആഴ്ച വരെ എന്നതിനു പകരം 12 ആഴ്ച മുതല്‍ 16 ആഴ്ച വരെയുളള ദിവസങ്ങളിലാണ് രണ്ടാമത്തെ ഡോസ്എടുക്കേണ്ടത്. ആയതിനാല്‍ മെയ് 17-ാം തിയതി മുതല്‍ 22-ാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ഡോസ് വാക്സിനേഷന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി തൃശൂർ ഡിഎംഒ അറിയിച്ചു.