കൊവിഡ് പ്രതിരോധങ്ങളില്‍ പങ്കുചേര്‍ന്ന് റെഡ്‌ക്രോസ് സൊസൈറ്റി; രണ്ട് കോടിയുടെ ഉപകരണങ്ങൾ കൈമാറി
തൃശൂർ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സിംഗപ്പൂര്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ കൊവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് എന്നിവരില്‍ നിന്ന് ഉപകരണങ്ങളായ എമര്‍ജന്‍സി വെന്റിലേറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ഡ്രേറ്റര്‍ എന്നിവ ഏറ്റുവാങ്ങി.
റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ച് ചെയര്‍മാന്‍ അഡ്വ.എം.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് കേരള സ്റ്റേറ്റ് ചെയര്‍മാന്‍ രഞ്ചിത്ത് കാര്‍ത്തികേയന്‍, റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി ദേവസ്സി ചെമ്മണ്ണൂര്‍, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പദ്മകുമാര്‍.ജി, ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ.ടി.വി.സതീശന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ അനൂപ,് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എന്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.