എമർജൻസി റെസ്പോൺസ് ടീമിന്റെ ജില്ലാതല പരിശീലനം ജൂൺ 29ന്

Update: 2021-06-28 00:56 GMT

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള ദുരന്തനിവാരണ സേനയായ എമർജൻസി റെസ്പോൺസ് ടീമിനുള്ള തൃശൂർ ജില്ലാതല പരിശീലനം ജൂൺ 29ന് നടക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കിലയും ചേർന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസാണ് നേതൃത്വം നൽകുന്നത്. 

രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് പ്രചാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം ഒഴിപ്പിക്കൽ, ക്യാമ്പ് പരിപാലനം എന്നിങ്ങനെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാല് സെഷനുകളായാണ് പരിശീലനം. ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. 

ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ വി വി സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ജിൽഷോ ജോർജ്, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി കെ പ്രജീഷ്, പ്ലാൻ കോഡിനേറ്റ് നൗഷബ എന്നിവരാണ് പരിശീലകർ. രണ്ടാംഘട്ട പരിശീലനമാണ് തൃശൂരിൽ നടത്തുന്നത്. മെയ് അവസാന വാരത്തിൽ ആദ്യഘട്ട പരിശീലനം പൂർത്തിയായിരുന്നു.

Similar News