തൃശൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി അമല്‍ (22)ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അമലിനെ അടച്ചിട്ടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കൊടുങ്ങല്ലൂര്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.