പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ മഹേഷിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്ത് ഫക്രുദ്ദീനെ വെടിവെച്ചതിനുശേഷം മഹേഷ് കീടനാശിനി കഴിക്കുകയായിരുന്നു.