കുതിരാന്‍ തുരങ്കപാതയിലെ ഫൈനല്‍ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍

Update: 2021-07-17 04:15 GMT

തൃശൂര്‍: മണ്ണുത്തി കുതിരാന്‍ തുരങ്ക പാതയില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷ ട്രയല്‍ റണ്‍ വിജയകരം. കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ട്രയല്‍റണ്‍ നടത്തിയത്. തുരങ്ക പാതയിലെ ഫയര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നോക്കിയത് തൃപിതികരമെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു.

ഓരോ 50 മീറ്റര്‍ ഇടവിട്ട് തുരങ്ക പാതയില്‍ ഫയര്‍ ഹൈഡ്രന്റ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഡീസല്‍ പമ്പും രണ്ട് ഇലക്ട്രിക്കല്‍ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്.

രണ്ട് ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ അഗ്‌നി രക്ഷസേന വരുന്നതിന് മുമ്പ് തന്നെ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്താം. തുരങ്ക പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകള്‍ വയ്ക്കാനുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഫൈനല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.

ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണയും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുമാണ് ട്രയല്‍ റണ്‍ നടത്തിയത്.

Similar News