മസ്‌ക്കറ്റ്: കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ മരണപ്പെട്ട മഹാരാഷ്ട്ര താനെ സ്വദേശി നുറുദ്ധീന്‍ അബ്ദുള്ള ഖത്രി (41) യുടെ മൃതദേഹം ഖബറടക്കി.
പ്രധാമേഷ് ഹെറിറ്റേജില്‍ ഖത്രി അബ്ദുല്ലയുടെയും ഭാര്യ ഖദിജയുടെയും മകനാണ് നുറുദ്ധീന്‍ അബ്ദുള്ള ഖത്രി. ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഭാര്യ റുബീന.
സൂപ്പര്‍ ജനറല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം അല്‍ അംറാത്ത് ഖബര്‍സ്ഥാനില്‍ അടുത്ത ബന്ധുക്കളും സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരും ചേര്‍ന്നു നിര്‍വ്വഹിച്ചു.