തൃശൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സഞ്ചരിക്കുന്ന കൊവിഡ് ടെസ്റ്റിങ് സംവിധാനം പുനരാരംഭിച്ചു. നിരാലംബര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ഇടയില്‍ ഇറങ്ങിച്ചെന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായ വരെ ഡി സി സിയിലേക്ക് മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ സംവിധാനത്തില്‍ മാനസിക വെല്ലുവിളി നേരിട്ട വൃദ്ധയെ പോസറ്റീവ് എന്ന് കണ്ടെത്തി ഡി സി സിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പോസറ്റിവ് നിരക്ക് കുറയ്ക്കുന്നതിന് സഞ്ചരിക്കുന്ന മൊബൈല്‍ വാഹനം സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ്, ടെസ്സി വില്‍സണ്‍, പോള്‍സണ്‍ തെക്കും പീടിക, ബ്ലോക്ക് സെക്രട്ടറി പി ആര്‍ അജയ് ഘോഷ്,
മറ്റത്തൂര്‍ സി എച്ച് സി സൂപ്രണ്ട് ഡോ സുശീല്‍ സുന്ദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംദാസ്, പുതുക്കാട് താലൂക്ക് ആശുപത്രി എച്ച് ഐ വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.