ഖത്തറില്‍ 24 മണിക്കൂറിനിടെ 164 പേര്‍ക്ക് കൊവിഡ്

Update: 2021-08-04 15:39 GMT

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 156 പേരാണ് രോഗമുക്തി നേടിയത്. 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 54 പേര്‍ യാത്രക്കാരാണ്. 1,988 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 601 ആണ്. രാജ്യത്ത് ഇതുവരെ 2,24,285 പേര്‍ രോഗമുക്തി നേടി. ഇന്ന് 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 71 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 13,605 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 38,72,889 ആയി.

Similar News