തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലൂടെ ജില്ലയിലെ 16 വിദ്യാലയങ്ങള്‍ കൂടി ഹൈടെക്. സെപ്തംബര്‍ രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ പത്ത് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മൂന്ന് സ്‌കൂള്‍ ലാബുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ അഞ്ച് കോടി വീതം ചെലവഴിച്ച് ഭൗതിക സൗകര്യം വര്‍ധിപ്പിച്ച ജി വി എച്ച് എസ് എസ് ചാലക്കുടി, ജി എച്ച് എസ് എസ് കടവല്ലൂര്‍,മൂന്ന് കോടി ചെലവിട്ട ജി ജി എച്ച് എസ് എസ്‌കൊടുങ്ങല്ലൂര്‍, ജി എച്ച് എസ് എസ് പഴയന്നൂര്‍, പ്ലാന്‍ ഫണ്ട് അനുവദിച്ച്ജി എല്‍ പി എസ് കയ്പമംഗലം,ജി എല്‍ പി എസ്അടാട്ട്,ജി എല്‍ പി എസ് വരവൂര്‍, ജി ജി എച്ച് എസ് എസ് ഇരിങ്ങാലക്കുട, ജി എല്‍ പി എസ് ചേലക്കര, ജി എച്ച് എസ് എസ് മരത്തംകോട്,ജി എല്‍ പി എസ് ചെങ്ങാലൂര്‍, ജി എല്‍ പി എസ് പുല്ലൂറ്റ്, ജി ജി എല്‍ പി എസ് വടക്കാഞ്ചേരി, ജി എല്‍ പി എസ്‌കുറ്റിച്ചിറ, എസ് എസ് കെ ഫണ്ട് ഉപയോഗിച്ചജി എച്ച് എസ് എസ് എരുമപ്പെട്ടി,കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ച ജി എച്ച് എസ് എസ്അഞ്ചേരി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇത് കൂടാതെ മൂന്ന് ലാബുകള്‍ കൂടി ഉദ്ഘാടനസജ്ജമായിട്ടുണ്ട്. ജി എച്ച് എസ് എസ് നളന്ദ നാട്ടിക, ജി എച്ച് എസ് എസ് വാടാനപ്പള്ളി, ജി എം ബി എച്ച് എസ് തൃശൂര്‍ എന്നീ സ്‌കൂളുകളിലെ ലാബുകളാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം ജില്ലയിലെ 10 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് കല്ലിടും. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ച ജി എച്ച് എസ് എസ് മച്ചാട്,ജി എച്ച് എസ് എസ് പുത്തന്‍ച്ചിറ,ജി എച്ച് എസ് എസ്അഞ്ചേരി, ജി എം ബി എച്ച് എസ് എസ് കുന്നംകുളം, ജി എല്‍ പി എസ് ചെറുതുരുത്തി,ജി എച്ച് എസ് എസ്‌കടിക്കാട്,ജി എച്ച് എസ് എസ്‌കട്ടിലപൂവം, ജി എം എച്ച് എസ് എസ് ചാമക്കാല,ജി എച്ച് എസ് എസ്മണലൂര്‍,ജി വി എച്ച് എസ് എസ് തളിക്കുളം എന്നിവയുടെ നിര്‍മാണം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു.
വിവിധ ഫണ്ടുകളിലും പദ്ധതികളിലുമായി ജില്ലയില്‍ പൂര്‍ത്തിയായിവരുന്ന പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കടന്നുവരുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശാരീരികവും മാനസികവുമായ മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ് പറഞ്ഞു.