മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടിസ്. വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് വാക്സിനേഷന് സെന്ററില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്തംഗം കെ ബി ബിനോയിയെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇത് ഭരണഘടനാ ലംഘനമാണെന്നും വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം കൂടുതലായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണിന് തുല്യമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ഗ്രാമപഞ്ചായത്തിലെ യുഡിഎഫിലെ എട്ട് വാര്ഡംഗങ്ങളാണ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.