പീച്ചി ഉല്‍പന്നങ്ങളുടെ വിതരണത്തിന് ബ്രാന്‍ഡ് ഉണ്ടാക്കും: റവന്യൂമന്ത്രി കെ രാജന്‍
തൃശൂര്‍: പീച്ചിയില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി പീച്ചി ബ്രാന്‍ഡ് ഉണ്ടാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍.
താഴത്ത് വീട്ടില്‍ ടി കെ ഭാസ്‌കരന്റെ വീട്ടുവളപ്പില്‍ നടന്ന സുഭിക്ഷ കേരളം ബയോഫ്‌ളോക്ക് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യകൃഷിയെ ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ഭാഗമാക്കി വിപണന സാധ്യത കണ്ടെത്തുമെന്നും പീച്ചി കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളെ സംയോജിപ്പിച്ച് ഒല്ലൂര്‍ മണ്ഡലത്തില്‍ സംയോജിത കൃഷിയുടെ വളര്‍ച്ചക്കാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സുഭിക്ഷ കേരളം ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്.
ഫിഷറീസ് വകുപ്പില്‍ നിന്ന് 18,400 രൂപയും പാണഞ്ചേരി പഞ്ചായത്തില്‍ നിന്ന് 36,800 രൂപയുമാണ് മത്സ്യകൃഷിക്ക് ധനസഹായീ ലഭിച്ചത്. 40 ശതമാനം സബ്‌സിഡി നിരക്കില്‍ 13,8000 രൂപ മുതല്‍ മുടക്കിയാണ് കൃഷി ആരംഭിച്ചത്.
ഫിഷറീസ് വകുപ്പില്‍ നിന്ന് സുഭിക്ഷ കേരളം ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് രണ്ട് ദിവസത്തെ ഓണ്‍ലൈന്‍
പരിശീലന ക്ലാസ് ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി വഴിയുള്ള ആദ്യ വിളവെടുപ്പാണിത്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് 6 മാസത്തിനുള്ളിലാണ് മീനുകള്‍ 500 ഗ്രാം തൂക്കമുള്ളതായത്. പുഴയോരം ഫിഷ് ഫാമില്‍ 1250 തിലാപ്പിയ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മാജ ജോസ്,
പീച്ചി മത്സ്യഭവന്‍ ഫീഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ.എം ജോയ്‌നി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, പ്രോജക്ട് കോഓഡിനേറ്റര്‍ അനഘ, ഫിഷറീസ് പ്രമോട്ടര്‍ പ്രദീപ്, വികസനകാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ ടി ജലജന്‍
എന്നിവര്‍ പങ്കെടുത്തു.