തൃശൂര്‍: ജില്ലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.
കലക്ടറുടെ ചേംബറില്‍ എംഎല്‍എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷയായി.
നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കരാറുകാരും യോഗത്തില്‍ പങ്കെടുത്തു. കിഫ്ബി പദ്ധതിക്ക് കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി യോഗത്തില്‍ വിലയിരുത്തി.
കേച്ചേരി ജംങ്ഷന്റെ വികസനത്തിന് സംയുക്ത പരിശോധന നടത്താനും റോഡ് വികസനത്തിന് മഴുവഞ്ചേരി വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച കണക്കെടുപ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി. കുന്നംകുളത്തെ പുതിയ താലൂക്ക് ഓഫിസ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോംപൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മാണം ഉള്‍പ്പടെയുള്ള ജോലികള്‍ വേഗത്തിലാക്കാനും
യോഗത്തില്‍ തീരുമാനിച്ചു.
കെഎസ്ടിപിയുടെ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നടക്കുന്ന കാന നിര്‍മാണം ശാസ്ത്രീയമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നല്‍കി.
നിര്‍മാണം ശാസ്ത്രീയമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി റോഡ് നിര്‍മാണം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
നാച്ചുറല്‍ ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രൂപമാറ്റം വരുത്തിയ റോഡുകളെല്ലാം പൂര്‍വസ്ഥിതിയില്‍ ആക്കിയതിന് ശേഷം മാത്രം പുതിയ ജോലികള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമായി.
രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ച യോഗത്തില്‍ കുന്നംകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) യമുന ദേവി, ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍), ഉഷ ബിന്ദു മോള്‍ എന്നിവര്‍ക്കൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.