അദാനി ഗ്രൂപ്പ് അഴിമതി; ശെയ്ഖ് ഹസീനയുടെ കാലത്തെ കരാറുകള്‍ ബംഗ്ലാദേശ് പരിശോധിക്കും

2009 മുതല്‍ ഹസീന ഇന്ത്യയിലേക്ക് ഓടിപ്പോയ 2024 വരെയുള്ള വിവിധ കരാറുകള്‍ പരിശോധിക്കാനാണ് തീരുമാനം.

Update: 2024-11-25 01:37 GMT

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരേ അമേരിക്ക അഴിമതിക്കേസെടുത്തിന് പിന്നാലെ ഗ്രൂപ്പുമായുള്ള കരാറുകള്‍ പുനപരിശോധിക്കാന്‍ ബംഗ്ലാദേശ്. ശെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറുകള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. 2009 മുതല്‍ ഹസീന ഇന്ത്യയിലേക്ക് ഓടിപ്പോയ 2024 വരെയുള്ള വിവിധ കരാറുകള്‍ പരിശോധിക്കാനാണ് തീരുമാനം.

ഏഴു വൈദ്യുത നിലയങ്ങളുടെ കരാറുകളാണ് പരിശോധിക്കുകയെന്ന് ജസ്റ്റിസ് മൊയിനുദ്ദീന്‍ ഇസ്‌ലാം അധ്യക്ഷനായ സമിതി അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശ് വിട്ടോടിയ ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ് ഒളിവ് ജീവിതം നയിക്കുന്നത്.

അതേസമയം, ശ്രീലങ്കയിലെ രണ്ട് കാറ്റാടി വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട അദാനി ഗ്രീന്‍ എനര്‍ജിയുടെ ഇടപെടലുകള്‍ പുതിയ സര്‍ക്കാര്‍ പുനപരിശോധിക്കും. വിഷയം പരിശോധിക്കുകയാണെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വക്താവ് ധനുഷ്‌ക പരക്രമസിംഗെ പറഞ്ഞു.

Similar News