മാള: കൃഷിക്കാരന് കണ്ണീര്‍ മാത്രമാക്കി വിളവെടുക്കുന്നത് ആറ്റകിളികള്‍. പുത്തന്‍ചിറയിലെ ഏറ്റവും വലിയ പാടശേഖരമായ വില്ല്യമംഗലം പാടശേഖരത്തില്‍ 100 ഏക്കറോളം മുണ്ടകന്‍ കൃഷി ചെയ്തിരിക്കുന്ന കൃഷിക്കാര്‍ ശക്തമായ കാലവര്‍ഷ കെടുതിയെ അതിജിവിച്ച് പലവട്ടം വിത്ത് ഇട്ടത്. കാലവര്‍ഷത്തില്‍ വിത്ത് പിടിക്കാതെ വീണ്ടും വിത്ത് ഇറക്കി ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഏക്കറിന് 6000 രൂപ മുടക്കി ബംഗാളികളെ കൊണ്ട് ഞാറ് നടീല്‍ നടത്തിയത്. ഞാറ് നട്ട് വളം ചെയ്തതിന് ശേഷം ഇപ്പോള്‍ കതിര്‍ നിരന്ന് കഴിഞ്ഞപ്പോള്‍ ആയിരകണക്കിന് ആറ്റകിളികള്‍ വന്ന് കതിരിലിരുന്ന് പാല് ഊറ്റി കുടിക്കുന്നത് മൂലം കൃഷിക്കാരന് വന്‍ സാമ്പത്തികനഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പാടത്തിന് നടുക്കുള്ള മോട്ടോര്‍ ഷെഡ്ഡിലേക്ക് ത്രീഫെയ്‌സ് കണക്ഷന്‍ ഉള്ളത് മൂലം ആറ്റകിളികള്‍ കൂടുതലും ഈ ലൈന്‍ കമ്പിയിലാണ് ഇരിക്കുന്നത്. ഇതിന് സമീപമുള്ള കൃഷിക്കാര്‍ക്കാണ് നാശനഷ്ടം കൂടുതല്‍ സംഭവിക്കുന്നത്. ഈ വിവരങ്ങള്‍ പുത്തന്‍ചിറ കൃഷി ഓഫിസില്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഇത് തന്നെ പതിവ് ആയതിനാല്‍ ഈ പാടശേഖര കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പാടശേഖര സമിതി സെക്രട്ടറി പി സി ബാബു സര്‍ക്കാരിനോട് ആവശ്യപെട്ടു. ഇനി കൊയ്ത്ത് വരുമ്പോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ കൊയ്ത്ത് മെഷീന്‍കാരും വാടക കൂട്ടുകയും ചെയ്യും. ഈ ആറ്റകിളി ശല്യത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുമോ എന്നാണ് കര്‍ഷകരുടെ ചോദ്യം.