തൃശൂര്‍: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ 'സമം സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഡിസംബര്‍ 25ന് പാലക്കാട് തസ്രാക്ക് ഒ വി വിജയന്‍ സ്മാരകത്തില്‍ 'സമം' ഏകദിന വനിതാ ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 25ന് ഉച്ചയ്ക്ക് 12 മണിക്ക് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എം ബി രാജേഷ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒ വി വിജയന്‍ സ്മാരകം സെക്രട്ടറി ടി ആര്‍ അജയന്‍ സ്വാഗതവും കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പരിപ്രേക്ഷ്യവും പറയും. ഒ.വി. വിജയന്‍ സ്മാരകം ചെയര്‍മാന്‍ ടി കെ നാരായണ ദാസ് മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ധനരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ശ്രീജ പള്ളം നന്ദി പറയും. അജിത കെ വി, അമ്പിളി തെക്കേടത്ത്, അനിത, അഞ്ജു മോഹന്‍ദാസ്, ദീപ കെ, ദീപ്തി കെ, ദിവ്യ കെ, ദുര്‍ഗാമാലതി പി, ഫാത്തിമ മാര്‍ജന്‍ പി കെ, ഹര്‍ഷ ദര്‍ശന്‍, ജ്യോതി അമ്പാട്ട്, മേഘലക്ഷ്മി ടി, പ്രശാന്തി എം, രമ്യ ആര്‍ എസ്, രേഷ്മ കെ ആര്‍, ഷാനി, ഷീജ ജോസ്, സോനു എന്‍ ആര്‍, ശ്രീജ പള്ളം, വാണി എന്‍ എം എന്നിവരാണ് ഏകദിന ക്യാംപില്‍ പങ്കെടുക്കുന്നത്.