പുതുവര്‍ഷത്തില്‍ ജിദ്ദ നവോദയ രക്തദാനം നടത്തി

Update: 2022-01-03 16:58 GMT

ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. നവോദയയുടെ നൂറുകണക്കിന് സന്നദ്ധ ഭടന്‍മാര്‍ ജിദ്ദ കിംഗ് അബ്ദുള്‍അസീസ് ഹോസ്പിറ്റലില്‍ രാവിലെ മുതല്‍ രക്തം ദാനം നടത്തി. ജിദ്ദ കിംഗ് അബ്ദുള്‍അസീസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസാഫിര്‍ ഹസ്സന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. മഹ ബദവി മുഖ്യാഥിതി ആയിരുന്നു . ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ ജാസിം അബു ആശംസകള്‍ അര്‍പ്പിച്ചു . നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, സി എം അബ്ദുള്‍ റഹിമാന്‍, ശിഹാബ് ജലീല്‍ ഉച്ചാരക്കടവ്, അബ്ദുള്ള മുല്ലപ്പള്ളി, ആസിഫ് കരുവാറ്റ, ഹസ്സന്‍, ജുനൈസ് , അമീന്‍ , ബിനു , നൗഷാദ് കൂടാതെ നവോദയപ്രവര്‍ത്തകരും ഹോസ്പിറ്റല്‍ നഴ്‌സുമാരുമായ ബെന്‍സി ബൈജു , ഷിംല തുടങ്ങിയവര്‍ നേതൃത്വം നല്‍കി .നവോദയക്ക് കിംഗ് അബ്ദുള്‍അസീസ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഡയറക്ടറേറ്റ് പ്രശംസാപത്രം നല്‍കി.

Similar News