ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ ഉത്തരവിറക്കിയെന്ന വാര്‍ത്ത വ്യാജം

കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഗവണ്‍മെന്റ് അറിയിച്ചു.

Update: 2020-04-22 12:58 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഗവണ്‍മെന്റ് അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയം ഈ വ്യാജ കത്തിനെതിരേ മുംബൈ പോലിസിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പിഐബി ഫാക്ട് ചെക്ക് യൂനിറ്റും ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടും വ്യാജ സന്ദേശം പരക്കുകയായിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രമേ ജനങ്ങള്‍ വിശ്വസിക്കാവൂ എന്നും ഗവണ്‍മെന്റ് അഭ്യര്‍ഥിച്ചു. 

Tags:    

Similar News