അലൈന്‍മെന്റില്‍ മാറ്റമില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിലെ മാപ്പ്; തിരുവഞ്ചൂരിന് മറുപടിയുമായി കെ റെയില്‍

Update: 2022-03-24 10:51 GMT

തിരുവനന്തപുരം; തിരുവനന്തപുരം- കാസര്‍കോഡ് സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന ആരോപണം തള്ളി കെ റെയില്‍. ഇപ്പോള്‍ പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിലെ രേഖാ ചിത്രമാണെന്നും അതില്‍ കെ റെയിലിന് ഉത്തരവാദിത്തമില്ലെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ് അലൈന്‍മെന്റെന്ന നിലയില്‍ പ്രചരിക്കുന്നതത്രെ. യഥാര്‍ത്ഥ മാപ്പ് ലഭിച്ചാല്‍ അതും അപ് ലോഡ് ചെയ്യുമെന്നും സൈറ്റില്‍ പറയുന്നുണ്ട്. https://themetrorailguy.com/ എന്ന വെബ്‌സൈറ്റിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നാണ് കെ റെയില്‍ പറയുന്നത്.

മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. മന്ത്രി എല്ലാ ആരോപണവും തള്ളി.

2020ലും സില്‍വര്‍ലൈന്റെ വ്യാജ അലൈന്‍മെന്റ് പ്രചരിച്ചിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. 

സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Tags:    

Similar News