വ്യോമപാത അടക്കുന്നതില്‍ തീരുമാനമായില്ല: പാക്​ വിദേശകാര്യമന്ത്രി

Update: 2019-08-29 07:00 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആണെന്നും അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്ക്​ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു. ഇതിന്​ മുമ്പായി നിരവധി കൂടിക്കാഴ്​ചകള്‍ നടത്തേണ്ടതുണ്ട്​.

ഇന്ത്യക്കു മുന്നില്‍ വ്യോമപാത പൂര്‍ണമായി അടക്കാന്‍ പാകിസ്​താന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു. അഫ്​ഗാനിസ്​താനുമായുള്ള വ്യാപാരത്തിന്​ ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്​താന്റെ കരമാര്‍ഗമുള്ള പാതകളും അടക്കുന്നത്​ സംബന്ധിച്ച്‌​ പ്രധാനമന്ത്രി ഇംറാന്‍ ഖാ​​ന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ തീരുമാനിക്കുമെന്ന്​ ശാസ്​ത്ര സാങ്കേതിക മന്ത്രി ഫവാദ്​ ചൗധരി വ്യക്​തമാക്കിയിരുന്നു.

Similar News