സുപ്രിംകോടതിയുടെ വിമര്‍ശനം; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും
സുപ്രിംകോടതി വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലെത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് കോര്‍കമ്മിറ്റിയോഗത്തിലാണ് തീരുമാനം. തല്‍ക്കാലം ഇളവുകളൊന്നും വേണ്ട എന്നാണ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരും.
വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ നടത്തും. വാര്‍ഡുതലത്തില്‍ ഇടപെടല്‍ ശക്തമാക്കണം. മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു.
പെരുന്നാള്‍ പശ്ചാത്തലത്തില്‍ കച്ചവടക്കാരുരെ ആവശ്യപ്രകാരം ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡി കാറ്റഗറിയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കില്ല. ആവശ്യസര്‍വീസുകള്‍ മാത്രമെ ഡി കാറ്റഗറിയില്‍ ഉണ്ടാവൂ. ലോക് ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും.