യുഡിഎഫ് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല; നടപടി ജനാധിപത്യ വിരുദ്ധം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം: ലക്ഷ്യദ്വീപിലേക്ക് പോകാനുള്ള യുഡിഎഫ് എംപിമാരുടെ അനുമതി നിഷേധിച്ചു. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനുള്ള എംപിമാരുടെ അനുമതിയാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിഷേധിച്ചത്.
ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
നേരത്ത് ഇടതു എംപിമാര്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.