കണ്ണൂര്‍: 45 വര്‍ഷം യു എ ഇയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ ആയിക്കര സ്വദേശി ആളൂര്‍ പുതിയപുരയില്‍ ഹനീഫ (72) നാട്ടില്‍ അന്തരിച്ചു. ഷാര്‍ജ റോളയിലെ മജ്‌ലിസ് റെസ്‌റ്റോറന്റ് ഉടമയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ആയിശാബി. മക്കള്‍: ഹസീബ, അനീസ് (യു എ ഇ). മരുമക്കള്‍: തന്‍വീര്‍ (റിപ്പോര്‍ട്ടര്‍, സമയം.കോം, ദുബൈ), നാജിയ.