ഒമാന്‍ യാത്രാവിലക്ക് നീക്കി
വിലക്ക് നീക്കിയ നിര്‍ദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്.
മസ്കത്ത് : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒമാന്‍ ഒഴിവാക്കി. രാജ്യത്തേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാമെന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ ഏഴ് മുതലാണ് ഒമാനില്‍ പ്രവേശന വിലക്ക് ആരംഭിച്ചത്. കൊവിഡ് വ്യാപനം സംഭവിച്ചതോടെ വിലക്ക് നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വേണ്ടെന്നുവെച്ചത്. പുതിയ നിര്‍ദേശമനുസരിച്ച് വിസയുള്ളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. റസിഡന്‍സ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവര്‍ക്കാണ് ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
വിലക്ക് നീക്കിയ നിര്‍ദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം നേരത്തെയുള്ള സര്‍ക്കുലര്‍ പുതുക്കിയതായും എല്ലാ വിസ ഉടമകള്‍ക്കും സുല്‍ത്താനേറ്റിലേക്ക് പ്രവേശിക്കാമെന്നും സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ യാത്രാ കുറിപ്പ് വ്യക്തമാക്കി. എന്നാല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പുതിയ വിസകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.