പരിമിതികളെ മറികടന്ന് മികവ് പ്രദര്‍ശിപ്പിച്ച പുത്തന്‍ചിറയിലെ വിദ്യാര്‍ത്ഥിനിക്ക് ഓണസമ്മാനമായി മൊബൈല്‍ ഫോണ്‍

Update: 2020-08-26 15:22 GMT

മാള: പരിമിതികളെ മറികടന്ന് വിജ്ഞാനത്തിന്റെ പടവുകള്‍ കയറാന്‍ പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി കൊണ്ട് ഓണസമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മതിയത്ത്കുന്ന് പ്രദേശത്ത് താമസിക്കുന്ന സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അര്‍ച്ചനക്കാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്.

ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വേണ്ടിയിട്ടുള്ള സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ച് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ അഞ്ച് എ പ്ലസുകളോടെ അര്‍ച്ചന മികച്ച വിജയം നേടിയിരുന്നു. ഒല്ലൂര്‍ ആശാഭവനില്‍ പ്ലസ് വണിന് ചേര്‍ന്ന ഈ കുട്ടിക്ക് പുത്തന്‍ചിറ ഹെവന്‍ ഷോപ്പ് സ്‌പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ ഷൈല പ്രകാശന്‍, ജിജോ അരീക്കാടന്‍ (ഹെവന്‍ഗ്രൂപ്പ്), വി എസ് അരുണ്‍ രാജ്, സുബിന്‍ കുമാര്‍ വാക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Similar News