കൊച്ചി: ഓണാവധി പ്രമാണിച്ച് സെപ്റ്റംബര്‍ അഞ്ചു മുതല്‍ 13 വരെ കേരള ഹൈക്കോടതി അവധിയായിരിക്കും. സെപ്റ്റംബര്‍ ആറ്, 13 തീയ്യതികളിലായിരിക്കും അവധിക്കാല സിറ്റിങ്.
സെപ്റ്റംബര്‍ ആറിന് ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്, ജസ്റ്റിസ് വിജു ഏബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. എന്നിവരെയും 13ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്, ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത്, ജസ്റ്റിസ് സി. ജയചന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരെയും സിറ്റിങ്ങിനുള്ള അവധിക്കാല ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തതു വിജ്ഞാപനം പുറപ്പെടുവിച്ചു.