കൊല്ലം: കൊട്ടാരക്കര പുവറ്റൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുവറ്റൂര്‍ സ്വദേശി 19 വയസുള്ള അഖിലാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ ചിറയില്‍ പെട്ടതായി അറിഞ്ഞ് നാട്ടുകാര്‍ ഉടന്‍തന്നെ ചിറയില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളിനെ മാത്രമെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. രണ്ടാമനെ കൊട്ടാരക്കര നിന്നും ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുങ്കിലും മരണം സംഭവിച്ചിരുന്നു.