'കള്ളപ്പണത്തിന്റെ സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം കേരളാപോലിസിനെ അറിയൂ'; കൊടകര കള്ളപ്പണക്കവര്‍ച്ചയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കള്ളപ്പണത്തിന്റെ സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം കേരളപോലിസിനെ അറിയൂവെന്ന് പ്രതിപക്ഷം നിയമസഭയില്‍. പോക്കടിച്ചിട്ട് കള്ളവനെവിടെ എന്ന് ചോദിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. പശുവിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെ കുറിച്ച് പറയുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
ബിജെപി കൊടകര കള്ളപ്പണക്കവര്‍ച്ച കേസില്‍ ഒത്തുകളി ആരോപിച്ചുള്ള അടിയന്തിര പ്രമേയത്തിന്മേലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
നേരത്തെ പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി വലിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനാണ് പരിഹാസത്തോടെ പ്രതിപക്ഷ നേതാവ് അതിനെ നേരിട്ടത്.
'പണം കൊണ്ട് വന്നത് ആര്‍ക്കെന്ന് കെ സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് സാക്ഷിയാക്കിയത്. പ്രതിപക്ഷം ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അവരുമായി ധാരണയുണ്ടാക്കിയിട്ടും പരാജയപ്പെട്ടു. പ്രതിപക്ഷം ആരെ സഹായിക്കാനാണ് ഇപ്പോള്‍ രംഗത്ത് വരുന്നത്. കേന്ദ്ര ഏജന്‍സി ഈ കേസ് അന്വേഷിച്ചാല്‍ എന്താകുമെന്ന് എല്ലാവര്‍ക്കുമറയാമെന്നും പ്രതിപക്ഷത്തെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞു.