സൈബര്‍ ലോകത്തെ അറിയാക്കുരുക്കുകളെ കുറിച്ച്സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു

Update: 2022-06-02 14:26 GMT

മാള: സൈബര്‍ ലോകത്തെ അറിയാക്കുരുക്കുകളെക്കുറിച്ച് മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗും മെറ്റ്‌സ് പോളിടെക്‌നിക് കോളേജും സംയുക്തമായി സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല. പലരും അറിവില്ലായ്മ മൂലമാണ്. മെസ്സേജ് വരുന്ന അപകടകരമായ ഒരു ലിങ്ക് ഓപ്പണ്‍ ചെയ്യുക വഴി മൈബൈല്‍ നിയന്ത്രണം കുറ്റവാളികള്‍ നേടിയെടുക്കുന്ന അവസ്ഥവരെയുണ്ട്. ഗൂഗിള്‍ പേ മുതലായ ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. സൈബര്‍ കുറ്റങ്ങള കുറിച്ചും മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗവും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും മെറ്റ്‌സ് പോളിടെക്‌നിക് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സ്‌കൂള്‍, കോളേജ് തുടങ്ങി ആവശ്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. എം വി ജോബിന്‍ 9495130458, എന്‍ ആര്‍ മണികണ്ഠന്‍ 9961061048. 

Tags:    

Similar News