പാലക്കാട്: വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബില്‍ മാറിക്കൊടുക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പൂങ്കുന്നം സ്വദേശി വി.ബി. അഖില്‍ (35) ആണ് അറസ്റ്റിലായത്. 1.25 ലക്ഷംമാണ ഓഫിസര്‍ കൈക്കൂലി ചോദിച്ചതെന്നാണു കരാറുകാരന്റെ പരാതി. ആദ്യ ഗഡു കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. തൃശൂരില്‍ തടി കടത്തുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയ കേസിലും അഖില്‍ പ്രതിയാണെന്നു വിജിലന്‍സ് അറിയിച്ചു. ഡിവൈഎസ്പി എസ്. ഷംസുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ കെ. പ്രവീണ്‍ കുമാര്‍, ഗസറ്റഡ് ഓഫിസര്‍മാരായ കെ. ശശിധരന്‍, എം. വിനോദ്, വിജിലന്‍സ് എസ്‌ഐ എ. മുഹമ്മദ് റഫീക്ക്, എം. മണികണ്ഠന്‍, സി. സന്തോഷ്, എഎസ്‌ഐമാരായ ടി. ബൈജു, എസ്.പി. മനോജ്, പി. പ്രമോദ്, കെ. രമേഷ്, സി. ബാലകൃഷ്ണന്‍, ആര്‍. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.