പാലക്കാട്ടെ നാടകത്തിന് തിരക്കഥയൊരുക്കിയത് സിപിഎം: കോണ്‍ഗ്രസ്
സിപിഎം പ്രവര്‍ത്തകരുടെ മുറികളിലും പരിശോധാന നടത്തിയെങ്കിലും പൊലിസ് ലക്ഷ്യംവെച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളെന്നത് വ്യക്തമായിരുന്നെന്നും കോണ്‍ഗ്രസ് പറയുന്നു
പാലക്കാട്: അര്‍ധരാത്രി പാലക്കാട് നടന്നത് നാടകീയ രംഗങ്ങളെന്ന് കോണ്‍ഗ്രസ്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാത്രി 12 മണിയോടെയാണ് പൊലിസ് പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തുന്നത്. വനിതാ ഉദ്യോഗസ്ഥരില്ലാതെ റൂമിലേക്ക് പൊലിസിനെ പ്രവേശിപ്പിക്കില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തതാണ് പ്രശ്‌നം കലുഷിതമായി. എല്ലാ റൂമുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ഷാഫി പറമ്പില്‍ , വി കെ ശ്രീകണ്ഠന്‍ തുടങ്ങിയ നേതാക്കള്‍ അകത്തേക്ക് കയറുന്നതും തടഞ്ഞു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.
സിപിഎം പ്രവര്‍ത്തകരുടെ മുറികളിലും പരിശോധാന നടത്തിയെങ്കിലും പൊലിസ് ലക്ഷ്യംവെച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളെന്നത് വ്യക്തമായിരുന്നെന്നും കോണ്‍ഗ്രസ് പറയുന്നു. സ്ഥലത്ത് വനിതാപോലിസ് എത്തിയതിനേ തുടര്‍ന്ന് എല്ലാ മുറികളും പരിശോധിച്ചെങ്കിലും എവിടെനിന്നും ഒന്നും കിട്ടിയില്ലെന്ന് പൊലിസ് അറിയിച്ചു.