പന്തളം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നാളെ; അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജിവെച്ചത്. നിലവില്‍ 18 അംഗങ്ങളാണ് ബിജെപിക്കുള്ളത്. സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് അഞ്ചും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും. ബിജെപിയുടെ അംഗങ്ങളില്‍ മൂന്നുപേര്‍ പാര്‍ട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.