പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്‌ഫോടന ശേഷിയില്ലാത്തതെന്ന്
തിരുവനന്തപുരം: പത്തനാപുരം പാടം കശുമാവ് തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്‌ഫോടക ശേഷിയില്ലാത്തവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. വനം ബീറ്റ് ഓഫിസര്‍മാരാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഈ കശുമാവിന്‍ തോട്ടം വകുപ്പ് വകുപ്പിന് കീഴിലാണ്.
മൂന്നാഴ്ച പഴക്കമുള്ള ജലാറ്റിനുകളാണ് കണ്ടെത്തിയിട്ടുള്ളത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്കൊപ്പം ഡിറ്റനേറ്ററുകളും കണ്ടെത്തിയിരുന്നു. തമിഴ്‌നാട് തൃച്ചിയില്‍ നിര്‍മിച്ച ഡിറ്റനേറ്ററുകളാണ് പാടത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ പാറക്കോറിയില്‍ ഉപയോഗിക്കാന്‍ എത്തിച്ചതാണോ എന്നും പോലിസ് പരിശോധിച്ച് വരുന്നു.