പെഗസസ്; കേന്ദ്രസര്‍ക്കാറിന് തിരിച്ചടി, കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവായിട്ടാണ് ഇത് സൂചിപ്പിക്കുന്നത്

Update: 2021-09-23 09:22 GMT

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു .


പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനിരിക്കെയാണ് കേസന്വേഷണം സുപ്രിംകോടതി നേരിട്ട് നടത്തുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവായിട്ടാണ് സൂചിപ്പിക്കുന്നത്.


പെഗസസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇത് അംഗീകരിച്ചില്ല.




Tags:    

Similar News