പേരാവൂര്‍ ചിട്ടി തട്ടിപ്പ്; സ്വത്തുക്കള്‍ ബന്ധുവിന്റെ പേരിലേക്ക് മാറ്റാന്‍ സൊസൈറ്റി സെക്രട്ടറിയുടെ ശ്രമം

Update: 2021-10-12 16:45 GMT

കണ്ണൂര്‍: പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ അകപ്പെടുമെന്ന സാഹതര്യത്തില്‍ തന്ത്രപരമായ നീക്കവുമായി സൊസൈറ്റി സെക്രട്ടറി. സ്വത്തുക്കള്‍ ബന്ധുവിന്റെ പേരിലേക്ക് മാറ്റാന്‍ സെക്രട്ടറി ഹരിദാസ് ശ്രമം തുടങ്ങി. പേരാവൂര്‍ രജിസ്ട്രാര്‍ ഓഫീസിലെത്തി ഹരിദാസ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം. സ്വത്ത് കണ്ടുകെട്ടി പണം തിരികെ പിടിക്കാന്‍ സഹകരണ വകുപ്പ് നീക്കം തുടങ്ങിയതിന് പിന്നാലെയാണിത്.


സ്വത്ത് കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് പ്രതികരിച്ചു. സൊസൈറ്റിയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ വസ്തു കൈമാറാന്‍ അനുവദിക്കില്ലെന്ന് ജോ രജിസ്ട്രാര്‍ പറഞ്ഞു. സ്വത്ത് വകകള്‍ ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കരുതെന്ന് കാട്ടി ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 432 പേരില്‍ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് സൊസൈറ്റിയിലെ തിരിമറിയിലൂടെ തട്ടിയെടുക്കപ്പെട്ടത്.




Tags:    

Similar News