കോക്‌സ് ബസാര്‍: ബംഗ്ലാദേശിലെ കോമില്ലയിലും മറ്റ് പ്രദേശങ്ങളിലും ഹിന്ദു ന്യൂനപക്ഷവിഭാഗത്തിനെതിരേ നടന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തു. കോക്‌സ് ബസാറില്‍ നിന്ന് വ്യാഴാഴ്ചയാണ് മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഇഖ്ബാല്‍ ഹുസ്സയ്‌നെ അറസ്റ്റ് ചെയ്തത്. കോമില്ല പോലിസ് സൂപ്രണ്ട് ഫാറൂഖ് അഹ്മദാണ് വിവരം പുറത്തുവിട്ടത്.
അറസ്റ്റിനു ശേഷം പ്രതിയെ കോമില്ലയിലെത്തിച്ചതായി കോക്‌സ് ബസാര്‍ എസ് പി റഫിക്കുല്‍ ഇസ് ലാമിനെ ഉദ്ദരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ സാമൂഹികമാധ്യമങ്ങളില്‍ ഖുര്‍ആനെതിരേ വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്കെതിരേ ആക്രമണം നടന്നിരുന്നു. നിരവധി വീടുകള്‍ തകര്‍ക്കുകയോ അഗ്‌നിക്കിരയാക്കുകയോ ചെയ്തു.