മന്ത്രി കെ രാധാകൃഷ്ണനെ ഓഫിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
തിരുവനന്തപുരം: മന്തി കെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി കാച്ചാണി അജിത്തിനെയാണ് കന്റോണ്‍മെന്റ് പോലിസ് അറിസ്റ്റ് ചെയ്തത്.
പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസില്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫിസ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പോലിസ് തെളിവെടുപ്പ് നടത്തിക്കൊണ്ടിരുക്കുന്ന ഘട്ടത്തിലാണ് ഫോണ്‍ ഭീഷണിയുണ്ടായത്. ഭീഷണിയുണ്ടായതായി മന്ത്രി തന്നെയാണ് ഇന്നലെ വെളിപ്പെടുത്തിയത്.