പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി; ഗവര്‍ണറുടെ നാലാമത്തെ ഷോയെന്ന് ശിവന്‍കുട്ടി

ഗവര്‍ണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഗവര്‍ണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലില്‍ വെച്ചാണ് ?ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്.

Update: 2024-01-27 11:33 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ കരിങ്കൊടിയില്‍ പ്രതിഷേധിച്ച് റോഡില്‍ കസേരയിട്ടിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഗവര്‍ണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലി

ലിലാണ്‌ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂര്‍ നീണ്ട പ്രതിഷേധം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി.

    ഒരു മാസത്തിനിടെ നടക്കുന്ന ഗവര്‍ണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മനഃപൂര്‍വം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവര്‍ണറുടെ നടപടി. കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവര്‍ണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവര്‍ണര്‍ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവര്‍ണറാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തെ കുറിച്ച് പുറത്തുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് ഗവര്‍ണര്‍ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News