പരാജയം മറച്ചുവെയ്ക്കാന്‍ പിണറായി വിജയന്‍ ശബരിമല വിഷയം രാഷ്ട്രീയവല്‍കരിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മതേതര ജനാധിപത്യ പ്രസ്ഥാനം സ്വീകരിക്കേണ്ട നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാടാണ് അത്. തന്റെ മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇന്നുള്ളത്.

Update: 2019-01-28 15:57 GMT

കൊച്ചി: സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള പരാജയം മറച്ചുവെയ്ക്കാനാണ് പിണറായി വിജയന്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജിതരായ ഭരണാധികാരികളാണ് കലാപത്തെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി മതം, വിശ്വാസം, രാഷ്ട്രീയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മതേതര ജനാധിപത്യ പ്രസ്ഥാനം സ്വീകരിക്കേണ്ട നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാടാണ് അത്. തന്റെ മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ഇത് തീര്‍ത്തും അപകടകരമായ അവസ്ഥയാണെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സിഎംപി അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, സിപിഎം നേതാവ് കെ. ചന്ദ്രന്‍പിള്ള, ബിജെപി നേതാവ് എം.എസ്. കുമാര്‍, കേരള കോണ്‍ഗ്രസ് എം നേതാവ് എം ജെ. ജേക്കബ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, തമ്പാന്‍ തോമസ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി റെജികുമാര്‍, സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍, ചൂര്യായി ചന്ദ്രന്‍ സംസാരിച്ചു.   

Tags:    

Similar News