പ്ലാസ്മാദാനം: കോട്ടയം ജില്ലയില്‍ പ്രത്യേക ക്യാമ്പ്

Update: 2020-09-30 01:02 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവര്‍ക്ക് പ്ലാസ്മാ ചികില്‍സ നടത്തുന്നതിന് ആവശ്യമായ പ്ലാസ്മ ശേഖരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്ലാസ്മാദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രതിദിനം അഞ്ചു പേരെ വീതം പങ്കെടുപ്പിച്ച് നൂറു ദിവസം കൊണ്ട് അഞ്ഞൂറു പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്മ ലഭിക്കാത്ത പ്രശ്‌നം തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്ലാസ്മ ക്യാമ്പ് സംഘടിപ്പിച്ച് ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മാ തെറാപ്പിയില്‍ഉപയോഗിക്കുന്നത്. 18നും 50നുമിടയില്‍ പ്രായമുള്ളവരില്‍നിന്നാണ് ഈ ആവശ്യത്തിനായി രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. സാധാരണ രക്തദാനത്തേക്കാള്‍ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും കഴിഞ്ഞവര്‍ക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം.

Tags:    

Similar News