ശ്വേതയ്ക്കും അഭിലാഷിനും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി
അഭിലാഷിന് മാവോവാദി ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതി തള്ളി. ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം 26ന് വീണ്ടും ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചു.
കൊച്ചി: സ്‌പെഷ്യല്‍ മാരേജ് ആക്ടിലൂടെ വിവാഹിതരായ അഭിലാഷ് പടച്ചേരിക്കും ശ്വേതയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. അഭിലാഷിന് മാവോവാദി ബന്ധമുണ്ടെന്നാരോപിച്ച് വീട്ടുകാര്‍ ശ്വേതയെ ബലാല്‍ക്കരമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അഭിലാഷ് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ശ്വേതയ്ക്ക് പറയാനുള്ളത് കേട്ടതിനു ശേഷം ഉച്ചയോടെ വിധി പറയുകയായിരുന്നു. ആരുടെ കൂടെ പോകണമെന്ന കോടതിയുടെ ചോദ്യത്തിന് അഭിലാഷിന്റെ കൂടെ പോവാനാണ് താല്‍പ്പര്യം എന്ന് അറിയിച്ചതോടെ കോടതി അഭിലാഷിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. നേരത്തേ ഇരുവരും പയ്യന്നൂര്‍ സബ് രജിസ്റ്റര്‍ ഓഫിസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ ശ്വേതയുടെ വീട്ടുകാര്‍ ശ്വേതയെ ബലമായി വിവാഹം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.