യാത്രക്കാരുടെ റൂട്ട് നിരീക്ഷിക്കാന്‍ 'കൊവിഡ് കെയര്‍ കേരള' മൊബൈല്‍ ആപ്പുമായി പോലിസ്

സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധനയ്ക്കിടയില്‍ യാത്രക്കാരുടെയും വാഹനത്തിന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പര്‍, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം, എന്നിവ പോലിസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നു പോകുന്ന മറ്റ് റൂട്ടുകളില്‍ പരിശോധന നടത്തുന്ന പോലിസുകാര്‍ക്ക് കൃത്യമായി നിരീക്ഷിക്കാനും കഴിയും.

Update: 2020-04-27 08:55 GMT
പാലക്കാട്: സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര 'കൊവിഡ് കെയര്‍ കേരള' ആപ്പിന്റെ സഹായത്തോടെ പോലിസ് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരുടെയും ഫോണില്‍ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധനയ്ക്കിടയില്‍ യാത്രക്കാരുടെയും വാഹനത്തിന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പര്‍, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം, എന്നിവ പോലിസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നു പോകുന്ന മറ്റ് റൂട്ടുകളില്‍ പരിശോധന നടത്തുന്ന പോലിസുകാര്‍ക്ക് കൃത്യമായി നിരീക്ഷിക്കാനും കഴിയും. ജില്ലയിലെ അതിര്‍ത്തികളില്‍ പരിശോധന നടത്തുന്ന മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരും നാളെമുതല്‍ ഇത്തരത്തില്‍ മൊബൈല്‍ ആപ്പ് വഴി പരിശോധന കര്‍ശനമാക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. യാത്രകള്‍ക്ക് പുറത്ത് ഇറങ്ങുന്നവര്‍ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനും വാഹനങ്ങളില്‍ ആളുകള്‍ മാറി കയറുന്നത് കണ്ടുപിടിക്കാനും ഈ ആപ്പ് പോലിസിന് കൂടുതല്‍ സഹായകമാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

Tags:    

Similar News