കാഞ്ഞിരം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് പണവുമായി മുങ്ങിയ ആള്‍ പോലിസ് പിടിയില്‍

Update: 2021-10-27 08:56 GMT

കാഞ്ഞിരപ്പുഴ: കാഞ്ഞിരം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും പണവുമായി മുങ്ങിയ ബിവറേജ് ജീവനക്കാരനെ മണ്ണാര്‍ക്കാട് പോലിസ് പിടികൂടി. ആലത്തൂരില്‍ നിന്ന് പിടിയിലായെന്നാണ് സൂചന.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔട്ട്‌ലറ്റ് ക്ലാര്‍ക്ക് ആലത്തൂര്‍ സ്വദേശി ഗിരീഷ്, ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ കളക്ഷന്‍ പൈസയുമായി മുങ്ങിയത്.

പൊറ്റശ്ശേരി എസ്ബിഐ ശാഖയിലെ ഔട്ട്‌ലെറ്റിലെ കളക്ഷന്‍ തുകയായ 31,25,240 രൂപ അടക്കുവാന്‍ പോയ ഗിരീഷിനെ ഏറെ സമയം കഴിഞ്ഞും കാണാതായതിനെത്തുടര്‍ന്നാണ് അന്വേഷം നടത്തിയത്.

ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള കളക്ഷന്‍ പൈസയാണ് നഷ്ടപ്പെട്ടത്.

Tags:    

Similar News