കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ക്യാമറകളും ജാഗ്രതയും വേണമെന്ന് പോലിസ് നിര്‍ദേശം
മാള: കുറ്റകൃത്യങ്ങള്‍ കുറക്കാനും കുറ്റവാളികളെ കണ്ടെത്താനും ക്യാമറകളും ജാഗ്രതയും വേണമെന്ന് പോലിസ് നിര്‍ദേശം. മാള പോലിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജാഗ്രതാസമിതി യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ ക്യാമറകളുണ്ടെങ്കിലും റോഡിലേക്ക് തിരിച്ചുവെച്ചിട്ടുള്ള ക്യാമറകള്‍ കുറവാണെന്നത് പോലിസിന്റെ അന്വേഷണങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. മാള ടൗണില്‍ എല്ലാ വഴിക ളിലേക്കും തിരിച്ചുള്ള പോലിസ് ക്യാമറ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.
മാളയില്‍ പോലിസ് സ്ഥാപിച്ച നിലവിലുള്ള ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കൂടി നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി ടി പാപ്പച്ചന്‍ നിര്‍ദേശിച്ചു.
മാള കെഎസ്ആര്‍ടിസി റോഡില്‍ മൂന്ന് ദിശകളിലേക്കായ പോലിസ് നിര്‍ദേശം അനുസരിച്ച് സ്വന്തം ചെലവില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഷാന്റി ജോസഫ് തട്ടകത്ത് അറിയിച്ചു.
മാള ജോസഫ്‌മേരി സാംസ്‌കാരിക വേദി ഹാളില്‍ നടന്ന യോഗം മാള എസ്എച്ച്ഒ സജിന്‍ ശശി ഉദ്ഘാടനം ചെയ്തു. പിആര്‍ഒ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. എഎസ്‌ഐകെആര്‍ സുധാകരന്‍, സീനിയര്‍ സി പി ഒ ഷാലി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.