കൊവിഡ് രോഗികള്‍ക്ക് പോലിസിന്റെ വക ട്രാക്കിങ് ആപ്പ്; നിയമവിരുദ്ധമായ നീക്കമെന്ന് ഐടി വിദഗ്ധന്‍

തിരുവനന്തപുരം: കൊവിഡ് രോഗികളോട് ട്രാക്കിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലിസിന്റെ നിയമ വിരുദ്ധനീക്കം.
പോലിസ് ലോക്കല്‍ സ്റ്റേഷനുകള്‍ രോഗികളെ ബന്ധപ്പെട്ട് അവരോട് കൊവിഡ് സേഫ്റ്റി എന്നൊരു ബ്ലൂടൂത്ത് ജിപിഎസ് ട്രാക്കിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
പോലിസ് ഇത്തരത്തില്‍ ഡാറ്റ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഐടി വിദഗ്ധനായ അനിവര്‍ അരവിന്ദാണ് തന്റെ ഫേസ്ബുക്ക് വാളിലൂടെ പറയുന്നത്. കോണ്ടാക്റ്റ് ട്രേസിങ് പോലിസിന്റെ പണിയല്ലെന്നും അത് ആരോഗ്യവകുപ്പാണ് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ഡാറ്റ കളക്ഷന്‍ കുറ്റകൃത്യങ്ങള്‍ ഭാഗമായുള്ള സര്‍വൈലന്‍സാണ്.
മൊബൈല്‍ കോണ്ടാക്റ്റ് ട്രേസിങ് ടെക്‌നോളജി പരാജയമാണെന്നും പോലിസ് അത് ദുരപയോഗം ചെയ്യുമെന്നും ഇത്തരത്തില്‍ ശേഖരിച്ച ഡാറ്റ നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കാസര്‍കോഡ് പോലിസും ഇത്തരമൊരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്വാറന്റൈനിലുള്ളവരെ ട്രാക്ക് ചെയ്തിരുന്നു. പിന്നീടത് കൊച്ചിയില്‍ നടപ്പാക്കി.
അതുതന്നെയാണ് ഇപ്പോള്‍ കൊവിഡ് രോഗികളിലും ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്.